Covid19
കൊവിഡ് മൂലം ലോകത്ത് പൊലിഞ്ഞത് 4,45,000 ജീവനുകള്‍

വാഷിംഗ്ടണ്‍ | കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള മരണങ്ങളും പുതിയ രോഗികളും ലോകത്ത് വലിയ തോതില്‍ ഉയരുന്നു. ഇതുവരെ 4,45,000 പേര്‍ വൈറസ് മൂലം മരണപ്പെട്ടു. 82,51,213 പേര്‍ക്കാണ്് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 43,00,454 പേര്‍ രോഗമുക്തി നേടി. ലോകത്താകമാനം 24 മണിക്കൂറിനിടെ 1,42,546 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 6,592 പേര്‍ മരണപ്പെടുകയും ചെയ്തു.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് രാജ്യങ്ങളിലെ കണക്കുകള്‍ ഇപ്രകാരമാണ്. അമേരിക്ക 22,08,389, ബ്രസീല്‍ 9,28,834, റഷ്യ 5,45,458, ഇന്ത്യ 3,54,161, ബ്രിട്ടന്‍ 298,136. മരണങ്ങളുടെ കണക്കെടുത്താല്‍ അമേരിക്കയില്‍ 1,19,132, ബ്രസീല്‍ 45,456, റഷ്യ 7,284, ഇന്ത്യ 11,921, ബ്രിട്ടന്‍ 41,969 പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു.
---- facebook comment plugin here -----