National
അതിര്‍ത്തി പ്രശ്‌നം മാത്രമല്ല, ചൈനക്ക് മറ്റെന്തോ ലക്ഷ്യം: എ കെ ആന്റണി

ന്യൂഡല്‍ഹി | ചൈനയുമായി നിലവിലെ സാഹചര്യത്തില്‍ സൈനിക ചര്‍ച്ചയല്ല, നയതന്ത്ര ചര്‍ച്ചയാണ് നടത്തേണ്ടതെന്ന് മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. ലഡാക്കിലെ ഗാല്‍വന്‍ വാലിയിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആന്റണിയുടെ പ്രതികരണം. ചൈനയുടെ ഇപ്പോഴത്തെ ആക്രമണത്തിന്റെ ലക്ഷ്യം മറ്റെന്തോ ആണ്. അതിര്‍ത്തിരേഖ സംബന്ധിച്ച തര്‍ക്കത്തിന്റെ ഭാഗം മാത്രമല്ല അത്. എന്നാല്‍, അതെന്താണ് എന്ന് താനിപ്പോള്‍ ഉറപ്പിച്ച് പറയുന്നില്ല. എന്തായാലും ഇനി സൈനികതല ചര്‍ച്ച കൊണ്ട് മാത്രം കാര്യമില്ല. അതിനൊപ്പം പ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയും ഉള്‍പ്പെടെ ഇടപെട്ട് ഉന്നതതല ചര്‍ച്ചയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകേണ്ടത് അനിവാര്യമാണ്. ആന്റണി വ്യക്തമാക്കി.
ചര്‍ച്ച നടക്കുന്നതിന് മുമ്പ്, ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്‍മാറുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കണം.
1975-ന് ശേഷവും ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരിക്കലും ജീവഹാനി സംഭവിച്ചിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് എന്താണ് അതിര്‍ത്തിയില്‍ നടക്കുന്നതെന്ന് തുറന്നു പറയാന്‍ പ്രധാന മന്ത്രിയോ വിദേശകാര്യ മന്ത്രിയോ പ്രതിരോധ മന്ത്രിയോ തയാറാകണം. ആന്റണി പറഞ്ഞു.