Covid19
കൊവിഡ്: കേന്ദ്രത്തിനെതിരെ ഐൻസ്റ്റീന്‌റെ വാക്കുകൾ ഉദ്ധരിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി| കൊറോണവൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്ന സർക്കാർ നടപടികളെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞരിൽ ഒരാളായ ആൽബർട്ട് ഐൻസ്റ്റീന്‌റെ വാക്കുകൾ ഉദ്ധരിച്ചാണ് കേന്ദ്രത്തിനെതിരെ തുറന്നടിച്ചത്.
അജ്ഞതയേക്കാൾ അപകടകരമായ കാര്യം അഹങ്കാരമാണ് എന്ന വാക്കുകളാണ് ഈ ലോക്ക്ഡൗൺ കാലത്ത് പ്രാവർത്തികമാകുന്നതെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു. കൂടാതെ രാജ്യത്തെ കൊറൊണ വെറസ് കേസുകളുടെ വർധന ചിത്രീകരിക്കുന്ന ഗ്രാഫിക്‌സും ഇതോടൊപ്പം രാഹുൽ പങ്കുവെച്ചിട്ടുണ്ട്..
---- facebook comment plugin here -----