Connect with us

National

ലോകം കൊവിഡിനെ തുരത്താൻ നെട്ടോട്ടമോടുമ്പോൾ രംഗം കീഴടക്കി മറ്റ് രോഗങ്ങൾ

Published

|

Last Updated

ന്യൂഡൽഹി| ലോകമെമ്പാടുമുള്ള ദരിദ്ര രാജ്യങ്ങൾ കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ നെട്ടോട്ടമോടുമ്പോൾ അവരറിയാതെ മറ്റ് രോഗങ്ങൾ കീഴ്‌പ്പെടുത്തുകയും മരണങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ഇൗ രോഗങ്ങൾ ഒക്കെതന്നെ വാക്‌സിനുകൾ വഴി പെട്ടെന്ന് തടയാൻ കഴിയുന്നവയാണ്.

കുത്തിെവയ്പ്പിലൂടെ കുട്ടികളിൽ മഹാമാരി പേട്ടെന്ന് പടരുമെന്ന് ലോകാരോഗ്യ സംഘടനയും യുനിസെഫും മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് ഈ വസന്തകാലത്ത് പല രാജ്യങ്ങളും അവരുടെ കുത്തിവെയ്പ്പ് പരിപാടികൾ നിർത്തിവെച്ചു. അവ തുടരാൻ ശ്രമിച്ച രാജ്യങ്ങളിൽ വാക്‌സിൻ വിതരണമുള്ള ചരക്ക് സർവീസുകൾ നിർത്തലാക്കുകയും ആരോഗ്യപ്രവർത്തകർ അതിനെതിരെ പോരാടുകയും ചെയ്തു.

ഇപ്പോൾ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ ഡിഫ്തീരിയ പ്രത്യക്ഷപ്പെട്ടു. ദക്ഷിണ സുഡാൻ, കാമറൂൺ, മൊസാംബിക്ക്, യെമൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ കോളറയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
30 ലധികം രാജ്യങ്ങളിൽ പോളിയോ വൈറസ് ബാധിച്ചതായും റിപ്പോർട്ടുണ്ട്.
ബംഗ്ലാദേശ്, ബ്രസീൽ, കംബോഡിയ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, ഇറാഖ്, കസാടിസ്ഥാൻ, നേപ്പാൾ, നൈജീരിയ, ഉസ്‌ബൈക്കിസ്ഥാൻ എന്നിവയുൾപ്പെടെ ലോകമെമ്പാടും അഞ്ചാംപനി പടരുന്നു. 2020 ൽ 178 ദശലക്ഷം ആളുകൾക്ക് അഞ്ചാംപനി പിടിപ്പെടാനുള്ള സാധ്യതയുണ്ട്. പകർച്ചവ്യാധി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊറോണ വൈറസുമായി പോരാടുമ്പോൾ വാക്‌സിനേഷൻ ശ്രദ്ധയോടെ പുനഃരാരംഭിക്കാൻ ലോകാരോഗ്യ സംഘടനയും മറ്റ് അന്താരാഷ്ട്ര പൊതുജനാരോഗ്യ ഗ്രൂപ്പുകളും ഇപ്പോൾ രാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട്.

മോഡലിംഗ് കൺസോർഷ്യം, പൊതുജനാരോഗ്യ വിദ്ഗ്ധരുടെ സംഘം നടത്തിയ 2019 ലെ പഠനമനുസരിച്ച് വാക്‌സിൻ നൽകിയ 98 രാജ്യങ്ങളിലെ 35 ദശലക്ഷം മരണങ്ങളെ വാക്‌സിൻ മൂലം തടയാൻ സാധിച്ചുവെന്ന് പറയുന്നു. കുട്ടികളിൽ മരണനിരക്ക് 44 ശതമാനം കുറയ്ക്കാൻ സാധിച്ചിട്ടുമുണ്ട്.

പൊതുജനാരോഗ്യ ചരിത്രത്തിലെ ഏറ്റവും ശക്തവും അടിസ്ഥാനപരവുമായ രോഗപ്രതിരോധ മാർഗങ്ങളിൽ ഒന്നാണ് രോഗപ്രതിരോധ ശക്തി എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ.ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പ്രസ്താവനയിൽ പറഞ്ഞു. കൊവിഡ് 19 ൽ നിന്ന കരകയറാൻ ശ്രമിക്കുന്ന രാജ്യങ്ങളിൽ അഞ്ചാംപനി പടരാനും ഇടയുണ്ട്. ഇത് അവരുടെ ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ വിപുലമാക്കുകയും ഗുരുതരവും മാനുഷികമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യും. 100 രാജ്യങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുന്ന യുനിസെഫിന്റെ രോഗപ്രതിരോധ വിഭാഗം മേധാവി ഡോ. റോബിൻ പറഞ്ഞു.

കോംഗോയിൽ അഞ്ചാംപനി പടരുന്നു

വായുവിലൂടെ എളുപ്പത്തിൽ പടരാൻ സാധ്യതയുള്ള രോഗമാണ് അഞ്ചാംപനി. ഇത്കൊറോണാ വൈറസിനേക്കാളും അപകടകാരിയാണ്. രണ്ട് മണിക്കൂറിനുള്ളിൽ അഞ്ചാംപനി ബാധിച്ചയാൾക്ക് രോഗപ്രതിരോധ കുത്തിവെച്ച് എടുത്തിട്ടില്ലെങ്കിൽ അയാളിൽ നിന്ന് 100 ശതമാനം ആളുകളിലേക്കും രോഗം പടരുമെന്ന് സ്റ്റാൻഫോർഡ് സർവകലാശാലയിലെ ശിശുരോഗ പകർച്ചവ്യാധി വിദ്ഗ്ദനായ ഡോ. യോൺ മൽഡൊണാഡോ പറഞ്ഞു.

ദരിദ്ര രാജ്യങ്ങളിൽ അഞ്ചിൽ താഴെയുള്ള കുട്ടികൾക്ക് അഞ്ചാംപനി മരണനിരക്ക് മൂന്ന് മുതൽ ആറ് ശതമാനം വരെയാണ്. പോഷകാഹാരക്കുറവും അല്ലെങ്കിൽ അഭയാർഥി ക്യാമ്പുകൾ പോലുള്ള അവസ്ഥകളും മരണനിരക്ക് വർധിപ്പിക്കും. ന്യുമോണിയ, എൻസെഫലൈറ്റിസ്, കടുത്ത വയറിളക്കം, തുടങ്ങിയയും കുട്ടികളിൽ കണ്ടുവരാം. ആളുകൾ വീണ്ടും യാത്രകൾ ആരംഭിച്ചുകഴിഞ്ഞാൽ അണുബാധയുടെ സാധ്യത വർധിക്കുമെന്ന സിഡിസിലെ രോഗത്രപിരോധ വിഭാഗത്തിലെ മുതിർന്ന ഉപദേശകൻ ഡോ. സ്റ്റീഫൻ എൽ കൊച്ചി പറഞ്ഞു.

വാക്‌സിനുകൾക്ക് തുടക്കം
ലോകാരോഗ്യ സംഘടനയും അതിന്റെ വാക്‌സിൻ പങ്കാളികളും കഴിഞ്ഞ മാസം നടത്തിയ ഒരു സർവേയുടെ ഫലം ഒരു വയസിന് താഴെയുള്ള 80 ദശലക്ഷം കുഞ്ഞുങ്ങൾക്ക് പതിവ് കുത്തിവെപ്പിലൂടെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. എത്യേപ്യ, മധ്യ ആഥ്രിക്കൻ, റിപ്പബ്രിക്, നേപ്പാൾ എന്നിവയുൾപ്പെടെ ചില രാജ്യങ്ങളിൽ വാക്‌സിൻ പരിപാടികൾ പുനരാരംഭിക്കാൻ തുടങ്ങി.

ഉഗാണ്ട ഇപ്പോൾ ആരോഗ്യ പ്രവർത്തകർക്ക് മോട്ടോർ ബൈക്കുകൾ നൽകുന്നുണ്ട്. ബ്രസീലിൽ ചില ഫാർമസികൾ ഡ്രൈവ്-ബൈ ഇമ്യൂണൈസേഷൻ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യൻ സംസ്ഥാനമായ ബീഹാറിൽ 50 വയസുള്ള ആരോഗ്യ സംരക്ഷണ പ്രവർത്തകൻ മൂന്ന് ദിവസത്തിനുള്ളിൽ സൈക്കിൾ ഓടിക്കാൻ പഠിച്ചു. അതിനാൽ വിദൂര കുടുംബങ്ങൾക്ക് വാക്‌സിനുകൾ എടുക്കാൻ  കഴിഞ്ഞു. ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വാക്‌സിനുകൾ എത്തിക്കാനുള്ള ഒരു വിമാനം യുനിസെഫ് ചാർട്ടർ ചെയ്തു.

മൂന്നു മാസത്തിനുള്ളിൽ ഈ മഹാമാരി നീക്കം ചെയ്താൽ അടുത്ത ഒന്നര വർഷത്തിനുള്ളിൽ അന്താരാഷ്ട്ര രോഗപ്രതിരോധ കുത്തിവെപ്പ് നടത്താമെന്ന് വിശ്വസിക്കുന്നുവെന്ന് ഗാവിയിലെ മാനേജിംഗ് ഡയറക്ടർ തബാനി മാഫോസ പറഞ്ഞു.

---- facebook comment plugin here -----

Latest