Connect with us

Covid19

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,21,627 പേര്‍ക്ക്; 9,199 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതിയുണ്ടാകുന്നത് വന്‍ വര്‍ധന. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,21,627 ആയി. 9,199 പേരുടെ ജീവനാണ് കൊവിഡ് ഇതുവരെ കവര്‍ന്നത്. 1,62,366 പേര്‍ക്ക് രോഗം ഭേദമായി. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും ഭീതിദമായി തുടരുന്നത്. ഇവിടെ 1,04,568 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 3,830 പേര്‍ മരിച്ചു. 49,346 പേര്‍ രോഗമുക്തരായി.

42,687 ആണ് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. 397 പേര്‍ മരിച്ചപ്പോള്‍ 23,409 പേര്‍ രോഗമുക്തി നേടി. ഡല്‍ഹി (38,958), ഗുജറാത്ത് (23,079), ഉത്തര്‍ പ്രദേശ് (13,118), രാജസ്ഥാന്‍ (12,401), പശ്ചിമ ബംഗാള്‍ (10,698), മധ്യപ്രദേശ് (10,641), കര്‍ണാടക (6,824), ഹരിയാന (6,749), ബിഹാര്‍ (6,289), ആന്ധ്രപ്രദേശ് (5,858) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം.

Latest