National
തമിഴ്‌നാട്ടില്‍ ഇന്ന് 18 മരണം; 1982 പുതിയ കൊവിഡ് കേസുകള്‍

ചെന്നൈ | തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച 1982 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന കേസുകളുടെ എണ്ണമാണിത്.ഇതില്‍ 49 പേര്‍ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
18 പേരാണ് സംസ്ഥാനത്ത് ഇന്ന് മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 367 ആയി. 1342 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത്കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 40,698 ആയി. 22, 047 പേര്‍ ഇതുവരെ രോഗമുക്തി നേടി.രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്.
---- facebook comment plugin here -----