Covid19
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് വിലക്ക്

തിരുവനന്തപുരം | ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ . ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഗുരുവായൂര്‍ ഭരണസമിതി എടുത്ത തീരുമാനം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ക്ഷേത്രത്തിലെ ആചാരപരമായചടങ്ങുകള്‍ തുടരും. ശനിയാഴ്ച ഇവിടെ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ട് വിവാഹങ്ങളും നടത്താന്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെ ഭരണസമിതികള്‍ക്കും ക്ഷേത്രത്തില്‍ ഭകതരെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് യുക്തമായ തീരുമാനം എടുക്കാം.
---- facebook comment plugin here -----