Connect with us

National

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ വെടിവെപ്പ്; കര്‍ഷകന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍  കര്‍ഷന്‍ മരിച്ചു. ബിഹാറിലെ അതിര്‍ത്തി ജില്ലയായ സീതാമഡിയിലാണ് സംഭവം.ജനന്‍ നഗര്‍ സ്വദേശിയായ നാഗേശ്വര്‍ റായി (25) ആണ് മരിച്ചത്.

നേപ്പാള്‍ അതിര്‍ത്തി പോലീസ് നടത്തിയ വെടിവെപ്പിലാണ് കര്‍ഷകന്‍ മരിച്ചതെന്നാണ് അറിയുന്നത്. നേപ്പാള്‍ പോലീസുമായുണ്ടായ തര്‍ക്കത്തിനൊടുവിലാണ് വെടിവെപ്പ്. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയോടെയാണ് സംഭവം.

ഫാമില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെ നേപ്പാള്‍ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.