Connect with us

Editors Pick

ഗര്‍ഭിണികള്‍ സീരിയലും സിനിമയും കണ്ടാല്‍ എന്ത് സംഭവിക്കും?

Published

|

Last Updated

ഒരു സ്ത്രീയുടെ പൂര്‍ണ്ണതയെ കുറിക്കുന്ന പദമാണ് അമ്മ എന്നത്. എന്നാല്‍ ഗര്‍ഭകാലം ഏതൊരു സ്ത്രീക്കും വളരെയേറെ ഉത്കണ്ഠകള്‍ നിറഞ്ഞ കാലമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയുടെ നിര്‍ണായക ഘട്ടങ്ങളെക്കുറിച്ച് അമ്മക്ക് നല്ല അറിവുണ്ടാകണം. ഈ കാലയളവില്‍ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തില്‍ ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതിലൂടെ മാനസികമായും ശാരീരികമായും പല തരത്തിലുള്ള അസ്വസ്ഥതകളും ഇവരെ അലട്ടും. ഇത്തരത്തില്‍ അമ്മ അനുഭവിക്കുന്ന പല മാനസിക പിരിമുറുക്കങ്ങളും ബാധിക്കുന്നത് പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളില്‍ ആയിരിക്കും.

ഈ കാരണം കൊണ്ടാണ് ഗര്‍ഭകാലത്ത് ടി വി സീരിയലുകളും പ്രേത സിനിമകളും കാണാന്‍ പാടില്ലെന്ന് പലപ്പോഴും പറയുന്നത്. ഇത് പല ഗൈനക്കോളജിസ്റ്റുമാരും ശരിവെക്കുന്ന വസ്തുതയാണ്. തികച്ചും വികാര പരമായ സംഭാഷണങ്ങളും വൈകാരികമായ നിമിഷങ്ങളുമാണ് ഇന്ന് മിക്ക ടി വി സീരിയലുകളിലും കണ്ടുവരുന്നത്. ഇത് ഗര്‍ഭിണികളില്‍ നെഗറ്റീവ് ചിന്തകള്‍ക്ക് വഴിവെക്കുകയും പലപ്പോഴും സങ്കടകരമായ നിമിഷത്തിലേക്ക് നയിക്കുകയും ചെയ്യും.

അത് പോലെ തന്നെയാണ് സിനിമകളുടെ കാര്യവും. പല സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞതാണ് ഇന്നത്തെ സിനിമകള്‍. ടി വി യിലെ ചില പരിപാടികളും ഗര്‍ഭിണികളില്‍ നെഗറ്റീവ് മനോഭാവം ഉണ്ടാക്കാനിടയുണ്ട്. ഗര്‍ഭകാലത്ത് ഇത്തരം ടിവി സീരിയലുകളും സിനിമകളും കാണുമ്പോള്‍ ദേഷ്യവും, വിരഹവും, വാശിയുമാണ് മിക്കപ്പോഴും പ്രകടമാകുന്നത്. ഇത് പലപ്പോഴും ഗര്‍ഭസ്ഥ ശിശുവിന് ദോഷകരമാവുന്ന സ്ഥിതിയുണ്ടാക്കും.

അനാവശ്യമായ ടെന്‍ഷനുകളും ദുഷിച്ച ചിന്തകള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള വാര്‍ത്തകളും കാണാനോ അതിലേര്‍പ്പെടാനോ പാടില്ല. ഗര്‍ഭിണി ടി വി കാണുന്നത് തെറ്റല്ല. എന്ത് കാണുന്നു എന്നതാണ് പ്രധാനം. അനാവശ്യമായ വാക്‌വാദങ്ങള്‍ ഉണ്ടാക്കാതെ ആ സന്ദര്‍ഭങ്ങളില്‍ വേറെ എവിടെയെങ്കിലും ഒറ്റക്ക് മാറിയിരുന്ന് മനസ് ശാന്തമാക്കിയതിനുശേഷം മാത്രം ആ രംഗത്തേക്ക് വീണ്ടും വരിക. നല്ല വിചാരം, നല്ലതായ കാര്യങ്ങള്‍, നല്ല വാക്കുകള്‍, തുടങ്ങിയവ പോസിറ്റീവ് എനര്‍ജി പ്രധാനം ചെയ്യും. ഇത് കുട്ടിയെ നൂറ് ശതമാനം സ്വാധീനിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്: ചിത്രാംഗി ടി കെ, ലൈഫ് കോച്ച്

Latest