Connect with us

Covid19

കൊവിഡ് സമൂഹ വ്യാപനമില്ലെന്ന് ഉറപ്പിക്കാം; ആവര്‍ത്തിച്ച് ഐസിഎംആര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഐസിഎംആര്‍. വലിയ രാജ്യമെന്ന നിലയില്‍ ഇന്ത്യയില്‍ രോഗവ്യാപനം കുറവാണ്. ചെറിയ ജില്ലകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് രോഗവ്യാപനമുള്ളത്. നഗരങ്ങളിലും കണ്ടെയിന്‍മെന്റ് സോണുകളിലും അല്‍പം കൂടുതലാണ് എന്നേയുള്ളൂ. ഈ നിലയില്‍ പരിശോധിക്കുമ്പോള്‍ രാജ്യം സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് ഉറപ്പിച്ച് പറയാമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ഒരു ദിവസം രണ്ട് ലക്ഷം പരിശോധനകള്‍ നടത്താന്‍ ഐസിഎംആറിന് കഴിയും. പരിശോധന വേഗത്തിലാക്കിയിട്ടുണ്ടെന്നും ഇതിനായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ വലിയ ഒരു വിഭാഗം ഇപ്പോഴും വേണ്ടത്ര കരുതല്‍ എടുക്കുന്നില്ലെന്നാണ് ഡാറ്റകള്‍ കാണിക്കുന്നത്. അതിനാല്‍ അപകട സാധ്യത ഏറിയ വിഭാഗങ്ങളെ സാമൂഹിക അകലവും ശുചിത്വവും പാലിച്ച് സംരക്ഷിക്കേണ്ടതുണ്ട്. സംസ്ഥാനങ്ങള്‍ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും കുറയ്ക്കരുതെന്നും പ്രൊഫ. ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു. ലോക്ഡൗണ്‍ വിജയകരമാണെന്നാണ് ഐസിഎംആര്‍ നടത്തിയ സീറോസര്‍വീലിയന്‍സ് പരിശോധനയില്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന ഐസിഎംആറിന്റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നിഗമനങ്ങളെ തള്ളി വിദഗ്ധര്‍ രംഗത്ത് വന്നിരുന്നു.

Latest