Covid19
പാലക്കാട് കൊവിഡ് രോഗി ആശുപത്രിയില്‍നിന്നും കടന്നു കളഞ്ഞു; സംഭവം പുറത്തറിയുന്നത് ആറ് ദിവസത്തിന് ശേഷം

പാലക്കാട് | പാലക്കാട് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച രോഗി ആശുപത്രിയില്‍നിന്നും രക്ഷപ്പെട്ടു. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് മുങ്ങിയത്. ഈ മാസം അഞ്ചാം തീയതി മുതലാണ് ഇയാളെ കാണാതായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ സംഭവം പുറത്തറിയുന്നത് ആറ് ദിവസത്തിന് ശേഷമാണ്.
ഇയാള്‍ വിശാഖപട്ടണത്ത് ഉണ്ടായിരുന്നതായി സൈബര്‍ സെല്ലും പൊലീസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ മാസം 31നാണ് വയറുവേദനയെ തുടര്‍ന്ന് മധുര സ്വദേശിയെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ അന്ന് രാത്രി തന്നെ ലോറിയുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു
---- facebook comment plugin here -----