Kannur
കണ്ണൂരില്‍ സി പി എം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു

കണ്ണൂര്‍ | കണ്ണൂരില്‍ സി പി എം ബ്രാഞ്ച് അംഗത്തെ ബൈക്കിലെത്തിയ സംഘം വെട്ടി. കിഴക്കെ മനേക്കര ബ്രാഞ്ച് അംഗം ചന്ദ്രനാണ് (48) വെട്ടേറ്റത്.
ബുധനാഴ്ച രാത്രി എട്ടോടെ മനേക്കര ഇ എം എസ് മന്ദിരത്തിന്റെ വരാന്തയില്‍ വച്ചാണ് സംഭവം. ചന്ദ്രന്റെ കാലിനാണ് പരുക്കേറ്റത്. ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----