Connect with us

National

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഇന്ന് തുടക്കം

Published

|

Last Updated

അയോധ്യ |  കോടതിവിധിയുടെ ആനുകൂല്ല്യത്തില്‍ നേടിയെടുത്ത അയോധ്യയിലെ ബാബരി ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ഇന്ന് തുടക്കം. രാവിലെ എട്ടിന് നടക്കുന്ന ശിവ പ്രാര്‍ഥനക്ക് ശേഷം തറക്കല്ലിടല്‍ നടക്കുമെന്ന് ശ്രീ രാം ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് മേധാവി നൃത്യ ഗോപാല്‍ ദാസിന്റെ വക്താവ് മഹന്ത് കമല്‍ നയന്‍ ദാസ് അറിയിച്ചു. മഹന്ത് നൃത്യ ഗോപാല്‍ ദാസിന്റെ കാര്‍മികത്വത്തിലായിരിക്കും ചടങ്ങുകള്‍.

നൂറ്റാണ്ടുകളായി മുസ്ലിങ്ങള്‍ പ്രാര്‍ഥന നടത്തിയിരുന്ന പള്ളി ഹിന്ദുത്വ ത്വീവ്രവാദികള്‍ 1992ലാണ് തകര്‍ത്തത്. തുടര്‍ന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതി ബാബരി ഭൂമി ക്ഷേത്ര നിര്‍മാണത്തിനായി വിട്ടുനല്‍കുകയായിരുന്നു. ഭൂമി രാമക്ഷേത്രത്തിന് നല്‍കണമെന്നും പകരം പള്ളി നിര്‍മിക്കാന്‍ അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയില്‍ തന്നെ നല്‍കണമെുമായിരുന്നു വിധി. തുടര്‍ന്ന് ഇവിടെ താത്കാലിക കെട്ടിയുയര്‍ത്തിയ ക്ഷേത്രത്തില്‍ പൂജിച്ചിരുന്ന രാം ലല്ല വിഗ്രഹം മാര്‍ച്ചില്‍ പുതിയ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചികുന്നു. പള്ളി നിന്ന സ്ഥലം സുപ്രീംകോടതി ക്ഷേത്ര നിര്‍മാണത്തിന് നല്‍കിയെങ്കിലും പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലെ വിചാരണ ലഖ്‌നോവിലെ പ്രത്യേക കോടതിയില്‍ തുടരുന്നുണ്ട്.

 

 

Latest