Connect with us

Covid19

സഊദിയില്‍ കൊവിഡ് മരണത്തില്‍ വര്‍ധന; 24 മണിക്കൂറിനിടെ 37 മരണം

Published

|

Last Updated

ദമാം  | സഊദിയില്‍ കൊവിഡ് മരണങ്ങള്‍ വീണ്ടും വര്‍ധിച്ചു. ഇരുപത്തിനാലുമണിക്കൂറിനിടെ 37 പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 783 ആയി ഉയര്‍ന്നു. പുതുതായി 3,288 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു

108,571 പേര്‍ക്കാണ് ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 76,339 പേര്‍ ഇതിനകം രോഗ മുക്തിനേടിയിട്ടുണ്ട്. രോഗബാധിതരില്‍ 31,449 പേരാണ് ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 1,686 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് . തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ രോഗികള്‍ റിയാദിലാണ് ,1,099 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആശങ്ക ഉളവാക്കിയിട്ടുണ്ട്.

ജിദ്ദ 477, മക്ക 411, ദമാം 198, മദീന 161, അല്‍ഖോബാര്‍ 145, ഖത്വീഫ് 131, ഹുഫൂഫ് 94, ജുബൈല്‍ 53, ഖമീസ് മുശൈത് 50, അല്‍മുബറസ് 46, ത്വാഇഫ് 42, മുസാഹ്മിയ 39, ദഹ്‌റാന്‍ 38,റാസതനൂറ 24, ഹഫര്‍ അല്‍ബാത്വിന്‍ 23, അബഹ 18, അഹദ് റുഫൈദ 18, സഫ്വ 18, ഹാഇല്‍ 17, അല്‍ഖര്‍ജ് 16, മഹായില്‍ 13,ദറഇയ 12, വാദി ദവാസിര്‍ 11, ഹുത്ത ബനീ തമീം 6, അല്‍ഖഫ്ജി 5, ജീസാന്‍ 5, സാംത 5, യാദമ 5, ഹുറൈംല 5, ഉനൈസ 4, ഖുന്‍ഫുദ 4, അല്‍ഖറഇ 4, ഖിയ 4, അല്‍കാമില്‍ 4, ദവാദ്മി 4, തബൂക്ക് 4, മഖ്വ 3, അബ്‌ഖൈഖ് 3, മജ്മഅ 3, അല്‍ഖുവയ്യ 3, റഫാഇ അല്‍ജംഷ് 3, അല്‍ബാഹ 2, ബുറൈദ 2, അല്‍മഹാനി 2, അല്‍സഹന്‍ 2, അല്‍മദ്ദ 2, അല്‍നമാസ് 2, ഖുറയാത് അല്‍ഊല 2, സബ്യ 2, അദം 2, അഫീഫ് 2, ലൈല 2, അല്‍ദിലം 2, അല്‍റയീന്‍ 2, സാജര്‍ 2, താദിഖ് 2, അല്‍ഉല 1, മഹദ് അല്‍ദഹബ് 1, മന്‍ഫ അല്‍ഹുദൈദ 1, അല്‍മുസൈലിഫ് 1, തുറൈബാന്‍ 1, ദലം 1, അല്‍മജാരിദ 1, സാറാത് അബീദ 1, സബ്ത് അല്‍അലായ 1, തബാല 1, ഉനൈസ 1, അല്‍മോസം 1, റാബിഗ് 1, ഹരീഖ് 1, സുല്‍ഫി 1, റുവൈദ അല്‍അര്‍ദ 1,തമീര്‍ 1 എന്ന്വിവിടങ്ങളിലാണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

---- facebook comment plugin here -----

Latest