Connect with us

Covid19

യാത്ര പോകുന്നയിടങ്ങളിലെ കൊവിഡ് മുന്നറിയിപ്പുകള്‍ ഇനി ഗൂഗിള്‍ മാപ്പ് പറഞ്ഞുതരും

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങള്‍, കൊവിഡ് ചെക്ക്‌പോയിന്റുകള്‍, പൊതുഗതാഗത കേന്ദ്രങ്ങളിലെ ജനത്തിരക്ക് അടക്കമുള്ള വിവരങ്ങള്‍ യാത്രക്കാരന് നല്‍കുന്ന തരത്തില്‍ ഗൂഗിള്‍ മാപ്പ് പരിഷ്‌കരിച്ചു. കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലേക്ക് പോകുകയാണെങ്കില്‍ കേന്ദ്രത്തിലെ സൗകര്യങ്ങളും മറ്റും അറിയിക്കുന്ന ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലും ഈ സൗകര്യം ലഭ്യമാകും.

വിവിധ രാജ്യങ്ങളില്‍ പ്രാദേശിക ഏജന്‍സികളില്‍ നിന്നുള്ള ട്രാന്‍സിറ്റ് മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. ഇതിലൂടെ അതത് മേഖലകളില്‍ അധികൃതര്‍ കൊണ്ടുവന്ന കൊവിഡ് നിബന്ധനകള്‍ക്ക് അനുസരിച്ച് യാത്രാ തയ്യാറെടുപ്പ് നടത്താന്‍ സാധിക്കും. പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അറിയാനാകും. ഉദാഹരണത്തിന്, പൊതുഗതാഗത സൗകര്യം നിര്‍ത്തിവെച്ചുവോ, മാസ്‌കും ഗ്ലൗസും ധരിക്കണോ തുടങ്ങിയവ സംബന്ധിച്ച് അറിയിപ്പുകള്‍ ലഭിക്കും.

പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യക്ക് പുറമെ അര്‍ജന്റീന, ആസ്‌ത്രേലിയ, ബെല്‍ജിയം, ബ്രസീല്‍, കൊളംബിയ, ഫ്രാന്‍സ്, മെക്‌സികോ, നെതര്‍ലാന്‍ഡ്‌സ്, സ്‌പെയിന്‍, തായ്‌ലാന്‍ഡ്, യു കെ, യു എസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഗൂഗിള്‍ ഈ സൗകര്യം ലഭ്യമാക്കുക. അധികം വൈകാതെ മറ്റ് രാജ്യങ്ങളിലും ലഭ്യമാകും.

Latest