Connect with us

Covid19

വുഹാനിൽ കഴിഞ്ഞ ആഗസ്റ്റിൽ കൊവിഡ് വ്യാപനം ആരംഭിച്ചെന്ന് ഹാർവാർഡ് സർവകലാശാലയുടെ പഠനം

Published

|

Last Updated

ലണ്ടൻ | ചൈനയിലെ വുഹാനിൽ കഴിഞ്ഞ ആഗസ്റ്റിൽ തന്നെ കൊറോണവൈറസ് വ്യാപനം ആരംഭിച്ചിട്ടുണ്ടാകാമെന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ വഴി ഹാർവാർഡ് സർവകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു. ആശുപത്രിയിലേക്കുള്ള യാത്രകളുടെ വിശദാംശങ്ങളും, സെർച്ച് എഞ്ചിൻ വിവരശേഖരണവും നടത്തിയാണ് സർവകലാശാല റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ, ചൈന ഈ പഠനത്തെ വിഡ്ഡിത്തമെന്ന് ആരോപിച്ച് തള്ളി.

2019 ഡിസംബറിൽ ആദ്യവൈറസ്ബാധ സ്ഥിരീകരിക്കുന്നതിന് മുൻപേ വുഹാൻ നഗരത്തിലെ ആശുപത്രികളിലുണ്ടായ തിരക്കും, ഈ കാലയളവിൽ രോഗലക്ഷണവുമായി ബന്ധപ്പെട്ട സംശയങ്ങൾ സെർച്ച് എഞ്ചിൻ വഴി തിരഞ്ഞതും ഈ പഠനം സത്യമാകാം എന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

പുതിയ വൈറസ് വർധിക്കുന്നതുമായി ഇതിന് നേരിട്ട് ബന്ധമുണ്ടോയെന്ന് ഉറപ്പിക്കാൻ കഴിയില്ലെങ്കിലും, ഹുവാൻ മത്സ്യമാർക്കറ്റിൽ സ്ഥിരീകരിക്കുന്നതിന് മുമ്പു തന്നെ വൈറസ് ആവിർഭാവം ഉണ്ടായിരുന്നെന്ന് മറ്റ് സമീപകാല പ്രവർത്തനങ്ങളിലൂടെ തെളിയിക്കാൻ ഈ പഠനത്തിലൂടെ സാധിക്കും.