National
അരവിന്ദ് കെജരിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

ന്യൂഡൽഹി | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. തൊണ്ടവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പരിശോധനക്ക് വിധേയനാക്കിയത്. കെജരിവാളിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.
ഞായറാഴ്ചയാണ് 51കാരനായ കെജരിവാളിന് കൊവിഡ് ലക്ഷണങ്ങളായ തൊണ്ടവേദനയും പനിയും അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിലേക്ക് മാറിയിരുന്നു. ഡല്‍ഹിയിലെ ഗവണ്‍മെന്റ് ബംഗ്ലാവിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. ഡയബറ്റിക് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവാണുള്ളത്. ആയിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10 ദിവസത്തിനുള്ളിൽ 50,000 വൈറസ് കേസുകൾ ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു.