Connect with us

Techno

റെഡ്മി നോട്ട് 9 പ്രോ വിപണിയിൽ

Published

|

Last Updated

ന്യൂഡൽഹി | റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്‌ഫോൺ രാജ്യത്ത് വിൽപ്പനക്കെത്തി. ഫ്ലാഷ് സെയിൽ വഴി നിരവധി തവണ വിൽപ്പന നടത്തിയിരുന്ന ഫോൺ ആമസോൺ, ഷവോമിയുടെ ഇന്ത്യൻ സൈറ്റ് എന്നിവ വഴിയാണ് ലഭിക്കുക.

മാർച്ചിൽ ഇന്ത്യയിൽ തിരിച്ചെത്തിയ ഷവോമിയുടെ തന്നെ മറ്റൊരു ബ്രാൻഡായ റെഡ്മി നോട്ട് 9 പ്രോ മാക്‌സിനൊപ്പം മൂന്ന് കളറുകളിൽ ഇവ ലഭ്യമാണ്. ക്വാഡ് റിയർ ക്യാമറകൾ, 5,020 എം എ എച്ച് ബാറ്ററി, രണ്ട് സ്റ്റോറേജ് കോൺഫിഗറേഷൻ എന്നീ പ്രത്യേകതകൾ ഉൾക്കൊള്ളിച്ചാണ് റെഡ്മി നോട്ട് 9 പ്രോ വിപണിയിലെത്തുന്നത്.

4 ജി ബി റാം + 64 ജി ബി സ്റ്റോറേജ് ഓപ്ഷൻ മോഡലിന് 13,999 രൂപയും 6 ജി ബി റാം + 128 ജി ബി സ്റ്റോറേജ് എക്‌സ്പാൻഡെഡ് മോഡലിന് 16,999 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില. ഫോണിന്റെ രണ്ട് മോഡലുകളും അറോറ ബ്ലൂ, ഗ്ലേസിയർ വൈറ്റ്, ഇന്റർസ്‌റ്റെല്ലാർ ബ്ലാക്ക് കളറുകളിൽ ലഭിക്കും.

ആമസോൺ വഴി വാങ്ങുന്നവർക്ക് നോ- കോസ്റ്റ് ഇ എം ഐ, സ്റ്റാൻഡേർഡ് ഇ എം ഐ ഓപ്ഷൻ ഉപയോഗിക്കാം. കൂടാതെ ആമസോൺ പേ, ഐ സി ഐ സി ഐ ബേങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്ന പ്രൈം അംഗങ്ങൾക്ക് അഞ്ച് ശതമാനം കിഴിവും ലഭിക്കും.

അതേസമയം, എയർടെൽ പ്രീപെയ്ഡ് നമ്പറുള്ള ഉപഭോക്താക്കൾക്ക് ഷവോമി സൈറ്റ് വഴി വാങ്ങുമ്പോൾ 398 രൂപയുടെ അൺലിമിറ്റഡ് പാക്കും, 298 രൂപയുടെ ഡബിൾ ഡാറ്റാ ആനുകൂല്യവും ലഭിക്കും.