Connect with us

International

ദക്ഷിണ കൊറിയയുമായി കൂടുതൽ ഇടഞ്ഞ് ഉത്തര കൊറിയ

Published

|

Last Updated

സിയോൾ| ശത്രുരാജ്യമായ ദക്ഷിണ കൊറിയയുമായി ബന്ധിപ്പിക്കുന്ന എല്ലാ ആശയവിനിമയങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി ഉത്തരകൊറിയ. ഔദ്യോഗിക
മാധ്യമങ്ങളാണ് ഈ കാര്യം പുറത്തുവിട്ടത്. സൈനിക, രാഷ്ട്രീയ വിഷയങ്ങൾ ആശയവിനിമയം നടത്തുന്നതിനാണ് ഇപ്പോൾ വിലക്ക്. ചൊവ്വാഴ്ചയാണ് ഉത്തരകൊറിയ ഈ കാര്യം സ്ഥിരീകരിച്ചത്.

പ്യോങ്‌യാങ് ഇന്ന് ഉച്ചക്ക് 12:00 മുതൽ ദക്ഷിണ കൊറിയയിലെയും ഉത്തരകൊറിയയിലെയും അധികാരികൾ തമ്മിലുള്ള ബന്ധരേഖ പൂർണമായും ഛേദിക്കും. കൂടാതെ മറ്റ് ആശയവിനിമയ ലിങ്കുകളും വിലക്ക് ഏർപ്പെടുത്തുമെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി പറഞ്ഞു.

പ്രവർത്തകർക്ക് ലഘുലേഖകൾ അയയ്ക്കുന്നത് തടഞ്ഞാൽ സിയോളുമായി ഒപ്പുവെച്ച സൈനിക കരാർ റദ്ദാക്കുമെന്ന് പ്രസിഡന്റ് കിമ്മിന്റെ സഹോദരി കിം യോ ജോങും പറഞ്ഞു. കഴിഞ്ഞ വർഷം ഹനോയിയിൽ കിം ജോങ് ഉന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ഉച്ചകോടിയിൽ പ്യോങ്‌യാങ് സിയോളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ആണവ ചർച്ചകൾ നിലക്കുകയും ചെയ്തിരുന്നു.

Latest