Connect with us

National

ഇളവുണ്ടെങ്കിലും നിസാമുദ്ദീന്‍ ദര്‍ഗ തുറക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്ക്ഡൗണ്‍ ഇളവുകള്‍ ഉപയോഗപ്പെടുത്തി ഡല്‍ഹിയിലെ നിസാമുദ്ദീന്‍ ദര്‍ഗ തുറക്കില്ല. മുന്‍കരുതല്‍ നടപടിയെന്നോണമാണ് ദര്‍ഗ നിലവിലുള്ള സ്ഥിതി തുടരാന്‍ തീരുമാനിച്ചതെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

വിവിധ മതവിശ്വാസികള്‍ എത്തുന്ന ദര്‍ഗ തുറന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെടുമെന്നതിനാലാണ് ഈ തീരുമാനമെന്ന് കമ്മിറ്റിയംഗമായ സല്‍മി നിസാമി പറഞ്ഞു. മറ്റൊരു തബ്ലീഗ് ജമാഅത്ത് വിവാദം തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെയുണ്ടായാല്‍ മാധ്യമങ്ങളിലൂടെ സമുദായം വീണ്ടും താറടിക്കപ്പെടുമെന്നും മറ്റൊരു കമ്മിറ്റിയംഗമായ അല്‍താമശ് നിസാമി പറഞ്ഞു. ജൂണ്‍ 30ന് ശേഷം മാത്രമേ ദര്‍ഗ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളൂ.

നിസാമുദ്ദീന്‍ ദര്‍ഗ സ്ഥിതി ചെയ്യുന്ന നിസാമുദ്ദീന്‍ ബസ്തിയിലാണ് തബ്ലീഗി ജമാഅത്തിന്റെ ആസ്ഥാനം. ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം സംഭവിച്ചുകൊണ്ടിരിക്കെ തബ്ലീഗി ആസ്ഥാനത്ത് സമ്മേളനം നടത്തിയത് വലിയ വിവാദമായിരുന്നു.