National
രാജ്യതലസ്ഥാനത്ത് നേരിയ ഭൂചലനം

ന്യൂഡല്‍ഹി| രാജ്യതലസ്ഥാനത്ത് നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കഴിഞ്ഞ് രണ്ട് മാസത്തിനിടെ തലസ്ഥാനത്ത് ഉണ്ടായ ഒമ്പതാമത്തെ ഭൂചലനമാണിത്.
ഹരിയാനയിലെ ഗുരുഗ്രാമിന്റടുത്തായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഉച്ചക്ക് ഒരു മണിയോടയാണ് 18 കി മീറ്റര്‍ ആഴത്തില്‍ ഭൂചലനമുണ്ടായതെന്ന് നാഷനല്‍ സെന്റര്‍ ഫോര്‍ സിസമോളജി അധികൃതര്‍ അറിയിച്ചു.
ദില്ലി, നോയിഡ പ്രദേശങ്ങളില്‍ ഏതാനും സെക്കന്‍ഡുകള്‍ ഭൂചലനം അനുഭവപ്പെട്ടു. ഏപ്രില്‍ മുതല്‍ ദില്ലിയിലും സമീപപ്രദേശങ്ങളിലും 14ല്‍ അധികം ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
---- facebook comment plugin here -----