Covid19
രാജ്യത്ത് കൊവിഡ് ബാധിതര്‍ രണ്ടര ലക്ഷം കടന്നു

ന്യൂഡല്‍ഹി | രാജ്യത്തെ വന്‍കിട നഗരങ്ങള്‍ കേന്ദ്രീകരിച്ച് കൊവിഡ് വൈറസ് അതിവേഗം പടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട്് ചെയ്തത് 9983 പുതിയ കേസുകളാണ്. 206 പേര്‍ക്ക് പുതുതായി ജീവനും നഷ്ടപ്പെട്ടു. ഇതോടെ രാജ്യത്തെ മരണ നിരക്ക് 7131 ആയി. രോബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തിന് മുകളിലെത്തി. 256611 പേരാണ് ആകെ രോഗം സ്ഥിരീകരിച്ചവര്‍. കഴിഞ്ഞ അഞ്ച് ദിവസമായി ഒമ്പതിനായിരത്തിന് മുകളില്‍ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ ആറാം സ്ഥാനത്താണ്.
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന മാഹാരാഷ്ട്ര തന്നെയാണ് രാജ്യത്ത് ഏറ്റവും പ്രതിസന്ധിയിലുള്ളത്. മാഹാരാഷ്ട്രയില്‍ 3000ത്തിന് മുകളില്‍ കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 91 മരണവും മഹാരാഷ്ട്രയിലുണ്ടായി. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കേസുകളുടെ എണ്ണം 85975. 3060 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. തമിഴ്‌നാട്ടില്‍ 31667 കേസുകളും 269 മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1515 കേസും 18 മരണവുമാണ് തമിഴ്‌നാട്ടിലുണ്ടായത്.
മരണ നിരക്കില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ ഇന്നലെ 30 മരണങ്ങളുണ്ടായി. ഇതോടെ ഗുജറാത്തില്‍ മരണപ്പെടുന്നവരുടെ എണ്ണം 1249 ആയി. ഗുജറാത്തില്‍ 20070 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്നലെ 16299 കേസാണ് റിപ്പോര്‍ട്് ചെയ്തത്. ഇതോടെ ഡല്‍ഹിയിലെ രോഗികളുടെ എണ്ണം 27654 ആയി. 761 മരണങ്ങളാണ് ഡല്‍ഹിയിലുണ്ടായത്.
രാജസ്ഥാനില്‍ രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലെത്തി. ഇവിടെ 10599 കേസും 240 മരണവുമാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തത്. ഉത്തര്‍പ്രദേശില്‍ 275, മധ്യപ്രദേശില്‍ 412, ബംഗാളില്‍ 396 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.