Connect with us

Covid19

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം

Published

|

Last Updated

തൃശൂര്‍ | കേരളത്തില്‍ കൊവിഡ്- 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരന്‍ ആണ് മരിച്ചത്. 87 വയസ്സായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ശ്വാസ തടസ്സത്തിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.