Connect with us

Gulf

അനുസ്മരണ സംഗമം നടത്തി

Published

|

Last Updated

കുവൈത്ത് സിറ്റി | ചരിത്രസംഭവങ്ങളെ അനുസ്മരിക്കുന്നത് വിശ്വാസികള്‍ക്ക് പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള ശക്തി നല്‍കുമെന്ന് ഐ സി എഫ് കുവൈത്ത് നാഷനല്‍ സെക്രട്ടറി അബ്ദുല്ല വടകര പ്രസ്താവിച്ചു. ഐ സി എഫ് കുവൈത്ത് സിറ്റി സെന്‍ട്രല്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ “ഉഹ്ദിന് പറയാനുള്ളത്” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍ട്രല്‍ പ്രസിഡന്റ് മമ്മു മുസ്്ലിയാര്‍ അധ്യക്ഷത വഹിച്ചു. നാഷനല്‍ കാബിനറ്റ് അംഗം അബ്ദുല്‍ അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി പട്ടാമ്പി സ്വാഗതവും മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍ നന്ദിയും പറഞ്ഞു.

Latest