Connect with us

National

ഡൽഹി വംശഹത്യ: 410 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു

Published

|

Last Updated

ന്യൂഡൽഹി | വടക്ക്-കിഴക്കൻ ഡൽഹിയിൽ അരങ്ങേറിയ വംശഹത്യയുമായി ബന്ധപ്പെട്ട് ഇതുവരെ 410 പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചെന്ന് ഡൽഹി പോലീസ്.
കലാപം മുസ്്ലിം- ഹിന്ദുത്വ സംഘർഷമെന്ന രീതിയിലാണ് ഡൽഹി പോലീസ് അന്വേഷിക്കുന്നത്.

പൗരത്വ പ്രക്ഷോഭകരുടെ ഗൂഢാലോചനയാണ് ഡൽഹി വംശഹത്യക്ക് പിന്നിലെന്ന് വരുത്തിത്തീർക്കുന്നതിനുള്ള ശ്രമവും നടക്കുന്നുണ്ട്.

അമേരിക്കൻ പ്രസിഡന്റ്ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് അനിഷ്ട സംഭവങ്ങളുണ്ടായതെന്നും കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നുവെന്നും കുറ്റപത്രത്തിൽ ഡൽഹി പോലീസ് പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. ഐ ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ കൊല്ലപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈനെ അടക്കം പ്രതികളാക്കി കഴിഞ്ഞ വ്യാഴാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു.