International
കൊവിഡ്: പരിശോധയിൽ ഇന്ത്യയെയും ചൈനയെയും വെല്ലുവിളിച്ച് ട്രംപ്

വാഷിങ്ടൺ | കൂടുതൽ കൊവിഡ് 19 പരിശോധനകൾ നടത്തിയാൽ ഇന്ത്യയിലും ചൈനയിലും അമേരിക്കയേക്കാൾ കൂടുതൽ കേസുകൾ ഉണ്ടാകുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
അമേരിക്കയിലെ പ്രധാന മെഡിക്കൽ കേന്ദ്രത്തിൽ നടത്തിയ 20 മില്യൺ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് വിവാദ പ്രസ്ഥാവനയുമായി വീണ്ടും ട്രംപ് രംഗത്തെത്തിയത്. യു എസുമായി താരതമ്യപ്പെടുത്തുമ്പോൾ ജർമനിയിൽ നാല് മില്യണും ദക്ഷിണ കൊറിയയിൽ മൂന്ന് മില്യണും പരിശോധനകൾ നടത്തിയതായി അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ജോൺസ് ഹോപ്കിൻസ് കൊറോണ വൈറസ് റിസോഴ്സ് സെന്ററിന്റെ കണക്കനുസരിച്ച് യു എസിൽ 1.9 മില്യൺ കൊവിഡ് കേസുകളും 1,09,000 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെയും ചൈനയിലെയും മൊത്തം കേസുകൾ യഥാക്രമം 2,36,184 ഉം 84,177 ഉം ആണ്.
യുഎസിൽ 20 മില്ല്യൺ പരിശോധനകൾ നടത്തിയതായും കൂടുതൽ പരിശോധന നടത്തിയാൽ ഇന്ത്യയിലും ചൈനയിലും കൂടുതൽ കേസുകൾ ഉണ്ടാകുമെന്ന് ഓർക്കണമെന്നും വെല്ലുവിളിച്ചു. ഞങ്ങളുടെ രാജ്യം തുറക്കുകയാണ്, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാൻ ശ്രമിക്കുമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്ത്യയിൽ ഇതുവരെ നാല് ദശലക്ഷത്തിലധികം പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.