Covid19
മഞ്ചേരി മെഡിക്കല്‍ കോളജില്‍ പിഞ്ചുകുഞ്ഞ് മരിച്ചു; പരിശോധനാ ഫലം നെഗറ്റീവ്

മലപ്പുറം | കൊവിഡ് രോഗലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. 56 ദിവസം മാത്രം പ്രായമായ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന്റെ സ്രവം കൊവിഡ് പരിശോധനക്കയച്ച ശേഷം ഫലം നെറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
പാലക്കാട് ചെത്തല്ലൂര്‍ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് മരണം. ശ്വാസതടസവുമായി കോയമ്പത്തൂരില്‍ നിന്നാണ് കുഞ്ഞിനെ ഇവിടേക്ക് കൊണ്ടുവന്നത്.
അതിനിടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഫുട്‌ബോള്‍ താരം കൊവിഡ് ബാധിച്ച് മരിച്ചു. 61 വയസുകാരനായ മുന്‍ മോഹന്‍ ബഗാന്‍ താരം ഹംസക്കോയയാണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയാണ്.
---- facebook comment plugin here -----