Connect with us

Covid19

ദാവൂദ് ഇബ്‌റാഹീമിനും ഭാര്യക്കും കൊവിഡ്

Published

|

Last Updated

ന്യൂഡൽഹി | അധോലോക നായകൻ ദാവൂദ് ഇബ്‌റാഹീമിനും ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ, ദാവൂദിന്റെ സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

മുംബൈയിലെ ഡോംഗ്രിയിൽ ജനിച്ച ദാവൂദ് ഇബ്‌റാഹീം കസ്‌കർ എന്ന ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായ ഈ തീവ്രവാദി നിലവിൽ കറാച്ചിയിൽ ആണ് താമസം. 1993ൽ നടന്ന മുംബൈ സ്‌ഫോടനക്കേസിൽ കുറ്റാരോപിതനായ ഇയാൾക്കെതിരെ ഇന്റർപോൾ നിരവധി തവണ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

നിലവിൽ ഇരുവരും കറാച്ചി മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലാണ്. 2003ൽ ദാവൂദിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചത് ഇന്ത്യയും അമേരിക്കയുമാണ്. മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായ ദാവൂദിന്റെ തലക്ക് 25 മില്യൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----