Covid19
കൊവിഡ്: ജുബൈലില്‍ ഹൈദരാബാദ് സ്വദേശി തൂങ്ങിമരിച്ച നിലയില്‍

ദമാം | സഊദിയിലെ ജുബൈലില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതിനിടെ ഹൈദരാബാദ് സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലിചെയ്തു വരികയായിരുന്ന ഹൈദരാബാദ് അമ്പീര്‍പട്ട് ആകാശ് നഗര്‍ സ്വദേശി മുഹമ്മദ് യൂസുഫ് (57) ആണ് മരിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ യൂസുഫിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇതില്‍ അല്‍പം മാനസിക പ്രയാസത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പിതാവ്: മുഹമ്മദ് ഇസ്മാഈല്‍ നവാബ്. മാതാവ്: ഖാജാബീ. ഭാര്യ: അഫ്സര്‍ ബീഗം.
---- facebook comment plugin here -----