Connect with us

International

ചൈനയില്‍ സുരക്ഷാ ജീവനക്കാരന്‍ പ്രൈമറി സ്‌കൂളിലെ 40 ഓളം വിദ്യാര്‍ഥികളേയും നിരവധി അധ്യാപകരേയും കുത്തി പരുക്കേല്‍പ്പിച്ചു

Published

|

Last Updated

ബീജിങ് | ചൈനയിലെ പ്രൈമറി സ്‌കൂളില്‍ സുരക്ഷാ ജീവനക്കാരന്‍ നാല്‍പതോളം വിദ്യാര്‍ഥികളേയും നിരവധി അധ്യാപകരേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗ്വാങ്‌സി പ്രവിശ്യയിലെ ഒരു സ്‌കൂളിലാണ് സംഭവമെന്ന് ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേ സമയം അക്രമം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം കത്തിയാക്രമണങ്ങള്‍ തുടര്‍ച്ചയാണെന്ന് പി ടി ഐയും റിപ്പോര്‍ട്ട് ചെയ്തു. അക്രമകാരികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് പ്രൈമറി സ്‌കൂളുകളേയും ചെറിയ കുട്ടികളേയുമാണെന്നും വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

---- facebook comment plugin here -----

Latest