Connect with us

International

ജി 7 ഗ്രൂപ്പില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി ചൈന

Published

|

Last Updated

ബീജിങ് | ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളെ ജി7 ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ ചൈന. ഇന്ത്യയേയും റഷ്യയേയും ഓസ്‌ട്രേലിയയേയും ദക്ഷിണ കൊറിയയേയും ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീക്കം നടത്തിയിരുന്നു.

ചൈനക്കെതിരെ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ഏതൊരു ശ്രമവും പരാജയപ്പെടുമെന്ന് ചൈനീസ് വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചു. ഏഴ് വികസിത രാജ്യങ്ങളുടെ ഗ്രൂപ്പാണ് ജി 7. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളാണ് ഇതിലെ അംഗങ്ങള്‍.

നേരത്തെ 2020 ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ജി 7 ഉച്ചകോടി കൊവിഡിന്റെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ വരെ നീട്ടിവച്ചിരുന്നു. ഇതിനിടെയാണ് ജി7, ജി10 ആയി വിപുലീകരിക്കാന്‍ ട്രംപ് ശ്രമം നടത്തിയത്. ജി 7 കാലഹരണപ്പെട്ട രാജ്യങ്ങളുടെ കൂട്ടായ്മയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് ക്ഷണിച്ചിരുന്നു. ട്രംപിന്റെ ഇത്തരം നീക്കത്തെയാണ് ചൈന ശക്തമായി എതിര്‍ത്തത്.

---- facebook comment plugin here -----

Latest