Connect with us

Covid19

രാജ്യത്ത് ആദ്യമായി ഒരു ദിവസം 8909 കൊവിഡ് രോഗികള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും ഇന്ത്യയില്‍ വലിയ തോതില്‍ ഉയരുന്നു. 24 മണിക്കൂറിനിടെ 217 പേര്‍ വൈറസ് മൂലും ജീവന്‍ നഷ്ടപ്പെട്ടു. 8909 പുതിയ രോഗികളാണുണ്ടായത്. ഇതോട രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 207615ലെത്തി. 5815 പേരാണ് മരണപ്പെട്ടത്. എന്നാല്‍ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലേറെ പേര്‍ക്ക് ഇതിനകം വൈറസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞത് നേട്ടമാണ്. 101497 പേരാണ് രോഗമുക്തി കൈവരിച്ചത്.

103 മരണവും 2287 കേസുകളുമാണ് ഇന്നലെ മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 72300ഉം മരണ നിരക്ക് 2465ഉമായി. മഹാരാഷ്ട്രയിലെ മരണത്തില്‍ പകുതിയില്‍ ഏറെയും മുംബൈയിലാണ്. ഇന്നലത്തെ 1091 രോഗികളടക്കം തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം 24586 ആയി. 197 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്.

മരണനിരക്കില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ ഇതിനകം ജീവന്‍ നഷ്ടപ്പെട്ടത് 1092 പേര്‍ക്കാണ്. ഇന്നലെ മാത്രം 29 മരണവും 417 പുതിയ കേസുകളും ഇവിടെയുണ്ടായി. ഗുജറാത്തില്‍ ഇതിനകം 17617 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 1298 പുതിയ കേസും 33 മരണവുമാണ് ഇന്നലെയഉണ്ടായത്. രാജ്യ തലസ്ഥാനത്ത് മൊത്തത്തില്‍ 22132 പേര്‍ക്ക് രോഗം ബാധിക്കുകയും 556 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. രാജസ്ഥാനില്‍ 203, മധ്യപ്രദേശില്‍ 364, ഉത്തര്‍പ്രദേശില്‍ 222, ബംഗാളില്‍ 335 മരണങ്ങളാണ് ഇതുവരെയുണ്ടായത്.

---- facebook comment plugin here -----

Latest