Connect with us

Covid19

കെ എം സി സിയുടെ ആദ്യ ചാര്‍ട്ടേഡ് വിമാനത്തിന് പറക്കാനായില്ല

Published

|

Last Updated

റാസല്‍ഖൈമ | കൊവിഡിനെ തുടര്‍ന്ന് ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ എം സി സി ഏര്‍പ്പെടുത്തിയ ആദ്യ ചാര്‍ട്ടേഡ് വിമാനത്തിന് പുറപ്പെടാനായില്ല. ചൊവ്വാഴ്ച യാത്ര തുടങ്ങേണ്ടിയിരുന്ന കെ എം സി സി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ സര്‍വീസാണ് അധികതര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മടുങ്ങിയത്.

റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടേക്ക് ആയിരുന്നു വിമാനം എത്തേണ്ടിയിരുന്നത്. യു എ ഇയില്‍ ലാന്‍ഡ് ചെയ്യേണ്ടതിന് അവിടത്തെ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് വിനയായത്.
ഇന്ത്യയില്‍ നിന്നുള്ള അനുമതികള്‍ എല്ലാം ലഭിച്ചിരുന്നു. എന്നാല്‍ യു എ ഇയില്‍ ലാന്റ് ചെയ്യാനുള്ള അനുമതി ലഭിക്കാത്തതിനാലാണ് വിമാനം റദ്ദായതെന്ന് വിമാന കമ്പനി അറിയിച്ചതായും കെ എം സി സി അറിയിച്ചു. ബുധനാഴ്ച നിലവില്‍ ഷെഡ്യൂള്‍ ചെയ്ത വിമാനവും റദ്ദായ വിമാനവും സര്‍വ്വീസ് നടത്താന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും ഇവര്‍ പങ്കുവെച്ചു.

തിങ്കളാഴ്ച യു എ ഇയില്‍ നിന്ന് യാത്ര തിരിച്ച പ്രൈവറ്റ് കമ്പനിയുടെ വിമാനവും ഇത്തരത്തില്‍ വൈകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഗര്‍ഭിണികളും കുട്ടികളുമടക്കം 178 യാത്രക്കാരെ ഹോട്ടലുകളിലേക്ക് നിലവില്‍ മാറ്റിയിരിക്കുകയാണ്. യു എ ഇ സമയം വൈകുന്നേരം ആറിന് പുറപ്പെടുമെന്ന് അറിയിച്ച ചാര്‍ട്ടര്‍ വിമാനത്തില്‍ കോഴിക്കോടേക്ക് പോകാന്‍ വിവിധ എമിറേറ്റുകളില്‍ നിന്ന് ഉച്ചക്ക് മുമ്പേ റാസല്‍ഖൈമയില്‍ യാത്രക്കാര്‍ എത്തിയിരുന്നു.

---- facebook comment plugin here -----

Latest