Malappuram
എസ് വൈ എസ് പ്രവര്‍ത്തകര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി


എസ് വൈ എസ് മലപ്പുറം സോണ്‍ പ്രവര്‍ത്തകര്‍ പാസ്‌പോര്‍ട്ട് ഓഫീസ് പരിസരം ശുചീകരിക്കുന്നു
മലപ്പുറം | മഴക്കാല രോഗങ്ങള്‍ തടയുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി എസ് വൈ എസ് പ്രവര്‍ത്തകര്‍. മലപ്പുറം സോണ്‍ കമ്മിറ്റിക്ക് കീഴില്‍ പൂക്കോട്ടൂര്‍, മേല്‍മുറി, മലപ്പുറം, കോഡൂര്‍, കുറുവ, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് എന്നീ സര്‍ക്കിളുകളിലെ വീടുകള്‍, പ്രധാന കവലകള്‍, തോടുകള്‍ എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി.
മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പരിസരത്ത് സോണ്‍ തല ഉദ്ഘാടനം എസ് വൈ എസ് ജില്ലാ കമ്മിറ്റി അംഗം പി പി മുജീബ് റഹ്്മാന്‍ നിര്‍വ്വഹിച്ചു. എസ് വൈ എസ് സോണ്‍ ജനറല്‍ സെക്രട്ടറി സിദ്ധീഖ് മുസ്്‌ലിയാര്‍ മക്കരപ്പറമ്പ്, സേവനം സെക്രട്ടറി ബദ്‌റുദ്ധീന്‍ കോഡുര്‍, മുസ്ഥഫ മുസ്്‌ലിയാര്‍ മക്കരപ്പറമ്പ്, സിദ്ധീഖ് പുല്ലാര, ഹനീഫ സഖാഫി, അലി മുസ്്‌ലിയാര്‍ മക്കരപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി.