Connect with us

Kerala

സംസ്ഥാനത്തെ ആദ്യ വനിതാ ഡി ജി പിയായി ആര്‍ ശ്രീലേഖ; അഗ്‌നിശമന സേനാ മേധാവിയായി സ്ഥാനമേറ്റു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ആദ്യ വനിതാ ഡി ജി പിയായി ശ്രീലേഖ ചുമതലയേറ്റു. അഗ്‌നിശമന സേനാ മേധാവിയായാണ് സ്ഥാനമേറ്റത്. എ ഹേമചന്ദ്രന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. സംസ്ഥാനത്തെ ആദ്യ വനിതാ ഐ പി എസ് ഉദ്യോഗസ്ഥയെന്ന നിലയില്‍ ചരിത്രം സൃഷ്ടിച്ച ശ്രീലേഖയെ തേടി വീണ്ടും ബഹുമതികള്‍ തേടിയെത്തിയിരിക്കുകയാണ്. എ ഡി ജി പി പദവിയില്‍ ഗതാഗത കമ്മീഷണറായി സേവനമനുഷ്ഠി
ക്കുന്നതിനിടെയാണ് ശ്രീലേഖയെ തേടി കൂടുതല്‍ നേട്ടമെത്തിയത്. 1987 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥയായ അവര്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ വരെ സര്‍വീസ് കാലാവധിയുണ്ട്.

1988 ല്‍ കോട്ടയത്ത് എ എസ് പിയായി സര്‍വീസ് ആരംഭിച്ച ശ്രീലേഖ ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലാ പോലീസ് മേധാവിയായി സേവനം ചെയ്തു. സി ബി ഐയുടെ കൊച്ചി, ഡല്‍ഹി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു. റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ എന്നിവയുടെ എം ഡിയായും ജോലി ചെയ്തു. ക്രൈം ബ്രാഞ്ച് ഐ ജി, വിജിലന്‍സ് ഡയറക്ടര്‍, ഇന്റലിജന്‍സ് എ ഡി ജി പി, ജയില്‍ മേധാവി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പദവികളും വഹിച്ചു.

എ ഡി ജി പിമാരായിരുന്ന ശ്രീലേഖക്കും എന്‍ ശങ്കര്‍ റെഡ്ഡിക്കും ഡി ജി പി റാങ്ക് നല്‍കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് തീരുമാനിച്ചത്.