Connect with us

Covid19

താണ്ഡവം തുടര്‍ന്ന് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 8380 രോഗബാധിതര്‍

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് 19 ആക്രമണം രൂക്ഷമായി തുടരുന്നു. ഓരോ ദിവസവും കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഒരു ദിവസത്തിനുള്ളില്‍ 8380 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളില്‍ ഇത്രയും പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് രാജ്യത്ത് ആദ്യമാണ്. 24 മണിക്കൂറിനുള്ളില്‍ 193 മരണവും റിപ്പോര്‍ട്ട് ചെയ്തു.
89,995 ആണ് ആകെ രോഗബാധിതരുടെ എണ്ണം. 5,164 പേര്‍ മരിച്ചു. രോഗബാധിതരില്‍ 86983 പേര്‍ക്ക് രോഗം ഭേദമായി.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. ഇവിടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. 65168 ആണ് നിലവിലെ കണക്ക്. 2197 പേര്‍ മരിച്ചു. ഗുജറാത്താണ് മരണ സംഖ്യയില്‍ രണ്ടാമത്- 1007. രോഗബാധിതരുടെ എണ്ണത്തില്‍ തമിഴ്‌നാടാണ് മഹാരാഷ്ട്രക്കു തൊട്ടു പിന്നില്‍. ഇവിടെ 21,184 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 160 ആണ് മരണം. ഡല്‍ഹിയില്‍ 18549 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 416 പേര്‍ മരിച്ചു.

Latest