Connect with us

National

ദുരൂഹ പണമിടപാടും വിദേശ സംഭാവന മറച്ചുവെക്കലും; തബ്ലീഗ് നേതാക്കള്‍ക്കെതിരെ സി ബി ഐ അന്വേഷണം

Published

|

Last Updated

ന്യൂഡല്‍ഹി | സംശയാസ്പദ പണമിടപാട്, വിദേശ സംഭാവനകള്‍ അധികൃതരില്‍ നിന്ന് മറച്ചുവെക്കല്‍ എന്നിവയില്‍ തബ്ലീഗ് ജമാഅത്ത് നേതാക്കള്‍ക്കെതിരെ സി ബി ഐ പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുന്ന വ്യക്തികളെ സി ബി ഐ പേരെടുത്ത് പരാമര്‍ശിച്ചിട്ടില്ല.

നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ തബ്ലീഗ് ഭാരവാഹികള്‍ സാമ്പത്തിക ഇടപാട് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിദേശ സംഭാവന (നിയന്ത്രണ) നിയമം അനുസരിച്ച് തബ്ലീഗ് ഭാരവാഹികള്‍ വിദേശ സംഭാവന വെളിപ്പെടുത്തിയില്ലെന്നും സി ബി ഐ വൃത്തങ്ങള്‍ പറയുന്നു.

പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കാനാണ് പ്രാഥമിക അന്വേഷണം. തുടര്‍ന്ന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്തും. ഡല്‍ഹി പോലീസ് അടക്കമുള്ള വിവിധ ഏജന്‍സികളില്‍ നിന്ന് തബ്ലീഗ് ജമാഅത്തിനെ സംബന്ധിച്ച രേഖകള്‍ ശേഖരിക്കാന്‍ സി ബി ഐ ആരംഭിച്ചു.

Latest