Connect with us

Kerala

പ്രതിഷേധത്തിനിടെ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചു; കൊച്ചിയില്‍ യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസ്

Published

|

Last Updated

കൊച്ചി |  പ്രവാസികളുടെ ക്വാറന്റൈനുമായി ബന്ധപ്പെട്ട യു ഡി എഫ് സംഘടിപ്പിച്ച ധര്‍ണയില്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യു ഡി എഫ് നേതാക്കള്‍ക്കെതിരെ കേസ്. ളും ബെന്നി ബെഹനാന്‍ എം പി, എം എല്‍ എമാരായ ജെ വിനോദ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത് അടക്കമുള്ള യു ഡി എഫ് നേതാക്കള്‍ക്കെതിരെയാണ് കേസ്. 50 ഓളം നേതാക്കള്‍ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തെന്നാണ് വിവരം.

കൊച്ചിയില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ സാമൂഹിക അകലം പാലിക്കാത്തതെ പങ്കെടുത്തെന്ന് കാണിച്ചാണ് നടപടി.
സര്‍ക്കാറിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്നതിന്റെ ചെലവ് പ്രവാസികള്‍ തന്നെ വഹിക്കണമെന്ന വ്യവസ്ഥക്കെതിരെയായിരുന്നു ധര്‍ണ. മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ ഈ ചെലവ് ഏറ്റെടുക്കാന്‍ പ്രതിപക്ഷം തയാറാണെന്ന് ധര്‍ണയില്‍ ബെന്നി ബെഹനാന്‍ പറഞ്ഞിരുന്നു.