Connect with us

Alappuzha

കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

Published

|

Last Updated

ആലപ്പുഴ | കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി (39) ആണ് മരിച്ചത്. ഉച്ച കഴിഞ്ഞ് രണ്ടര മണിയോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. അബൂദബിയില്‍ നിന്നുമെത്തിയ ജോസ് ജോയി കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരുന്ന ഇദ്ദേഹത്തിന്റെ സ്രവം കൊവിഡ് പരിശോധനക്ക് അയച്ചതായും ഫലം കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

അതിനിടെ, സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് ജോഷി മാത്യു (69) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി.
ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന ജോഷി മെയ് 11ന് ദുബൈ-കൊച്ചി വിമാനത്തിലാണ് നാട്ടിലെത്തിയത്. പത്തനംതിട്ടയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന ഇദ്ദേഹം മെയ് 16ന് സാമ്പിള്‍ ശേഖരിക്കുന്നതുവരെ രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. പിന്നീട് രോഗം സ്ഥിരീകരിച്ചതോടെ മെയ് 18ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കടുത്ത പ്രമേഹ രോഗിയായ ജോഷിയെ വിദഗ്ധ ചികിത്സയ്ക്കായി മെയ് 25ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 27 മുതല്‍ വെന്റിലേറ്ററിലായിരുന്നു.

---- facebook comment plugin here -----

Latest