Kerala
വനിതാ ഹോസ്റ്റലിലെ സെക്യൂരിറ്റിയെ മോഷ്ടാവ് തലക്കടിച്ച് കൊന്നു; സി സി ടി വി ദൃശം പുറത്ത്

പാലക്കാട് കഞ്ചിക്കോട് നടന്ന കൊലപാതകത്തിന്റെ സി സി ടിവി ദൃശ്യം
പാലക്കാട് | വാളയാര്‍ കഞ്ചിക്കോട്ട് മോഷ്ടാവിന്റെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു. കഞ്ചിക്കോട് വനിത ഹോസ്റ്റലില്‍ അതുരാശ്രമത്തിലെ വാച്ചര്‍ കോഴിക്കോട് കണ്ണോത്ത് പുത്തോട്ട് മത്തായി മകന്‍ പി എം ജോണ്‍ (71) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയാണ് സംഭവം.
കോമ്പൗണ്ടില്‍ കയറിയ കള്ളന്റെ മോഷണ ശ്രമം ചെറുത്ത ജോണിനെ കമ്പിവടി കൊണ്ട് തലക്കടിക്കുകരയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ശേഷം വിദഗ്ധ ചികിത്സക്ക് പാലക്കാട് പാലാന ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ഇല്ലായിരുന്നെന്നാണ് വിവരം.
---- facebook comment plugin here -----