Connect with us

Covid19

ലോകത്തെ കൊവിഡ് കേസുകള്‍ 60 ലക്ഷത്തിലേക്ക്; മരണം മൂന്നര ലക്ഷത്തിന് മുകളില്‍

Published

|

Last Updated

ന്യൂയോര്‍ക്ക് |  ലോകാരോഗ്യ സംഘടന മാഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 വൈറസിന്റെ പിടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം അകപ്പെട്ടത് 60 ലക്ഷത്തോളം പേര്‍. കൃത്മായി പറഞ്ഞാല്‍ 59,05,415 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതില്‍ 3,62,024 (3.6 ലക്ഷം) പേര്‍ മരണത്തിന് കീഴടങ്ങി. 2,59,691 (2.5 ലക്ഷം) പേര്‍ക്കാണ് രോഗം ഭേദമായത്.

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ അമേരിക്ക തന്നെയാണ്. അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17,68,461 (17.6 ലക്ഷം) ആയി. ഇവിടെ 1,03,330 ആളുകള്‍ മരിച്ചിട്ടുണ്ട്.

ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനയില്‍ രോഗം ബാധിച്ചത് 82,995 പേര്‍ക്കാണ്. അമേരിക്ക, ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, തുര്‍ക്കി, ഇറാന്‍, പെറു, കാനഡ, ചിലി എന്നീ 14 രാജ്യങ്ങളില്‍ ഇതിലധികം പേര്‍ക്ക് ഇതിനകം കോവിഡ് ബാധിച്ചു.

Latest