Connect with us

Education Notification

മഅദിൻ അക്കാദമി പ്രവേശന പരീക്ഷയും ഓൺലൈൻ പഠനാരംഭവും തിങ്കളാഴ്ച

Published

|

Last Updated

മലപ്പുറം | മഅദിൻ അക്കാദമിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയും ഓൺലൈൻ പഠനാരംഭവും അടുത്ത തിങ്കളാഴ്ച നടക്കും. രാവിലെ 8 ന് മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പഠനാരംഭത്തിന് നേതൃത്വം നൽകും. മഅദിൻ അക്കാദമിയുടെ മെയിൻ ക്യാമ്പസ്, ഓഫ് ക്യാമ്പസ് എന്നിവിടങ്ങളിലെ മത പഠന കേന്ദ്രങ്ങൾ, ഭൗതിക വിദ്യാലയങ്ങൾ തുടങ്ങിയവയുടെ പുതിയ അദ്ധ്യായന വർഷത്തെ തുടക്കമാണിത്. പരിപാടി മഅദിൻ അക്കാദി യൂട്യൂബ് പേജിൽ തത്സമയ സംപ്രേഷണം ചെയ്യും.

മഅദിൻ മോഡൽ അക്കാദമി, സ്‌കൂൾ ഓഫ് എക്‌സലൻസ്, സാദാത്ത് അക്കാദമി, അറബിക് വില്ലേജ്, തഹ്ഫീളുൽ ഖുർആൻ കോളേജ് എന്നീ വിഭാഗങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ തിങ്കളാഴ്ചയും. മഅദിൻ ദഅ്‌വ കോളേജ്, ഹിഫ്‌ള് പൂർത്തിയായവർക്കുള്ള സുഫ്ഫ കോഴ്‌സ് എന്നീ വിഭാഗങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 4 ന് വ്യാഴാഴചയും നടക്കും. ഓൺലൈൻ വഴിയാണ് പ്രവേശന പരീക്ഷ. മെയ് 31 വരെ വിവിധ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് മഅദിൻ വെബ്‌സൈറ്റ്‌സന്ദർശിക്കുക. www.madin.edu.in ഹെൽപ് ഡെസ്‌ക് നമ്പർ: 9645338343, 04832738343