Connect with us

Covid19

കൊവിഡ്: സഊദിയില്‍ 16 പേര്‍ കൂടി മരിച്ചു

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 16 പേര്‍ മരിച്ചു. 1,644 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടതാണ് ഈ കണക്കുകള്‍. രാജ്യത്ത് 80,185 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 3,531 പേര്‍ക്കു കൂടി രോഗം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 54,553 ആയി.

റിയാദ്- 611, ജിദ്ദ- 360, മക്ക- 148, ദമാം- 101, ഹുഫൂഫ്- 91, മദീന- 50, അല്‍-ഖോബാര്‍- 46, ദഹ്റാന്‍- 25, ത്വാഇഫ്- 22, ഹാഇല്‍- 20, അല്‍ മുബാറസ്- 17, അല്‍-ജുബൈല്‍- 17, തബൂക്ക്- 16, ഖുലൈസ്- 15 എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തത്.

Latest