Covid19
കൊവിഡ്; യു എ ഇ യില്‍ രണ്ട് മലയാളികള്‍ മരിച്ചു


ഹംസ അബൂബക്കര്‍
അബൂദബി | കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ യൂ എ ഇ യില്‍ മരിച്ചു. അല്‍ ഐനില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന പാലക്കാട് തൃത്താല ആനക്കര കുമ്പിടി സ്വദേശി ഹംസ അബൂബക്കര്‍ (57), ഷാര്‍ജയില്‍ ജോലി ചെയ്യുന്ന അങ്കമാലി നീലേശ്വരം സ്വദേശി ടോമി മുട്ടം തൊട്ടില്‍ (44) എന്നിവരാണ് മരിച്ചത്.

ടോമി
പരേതരായ അബൂബക്കര്‍, ഖദീജ ദമ്പതികളുടെ മകനാണ് ഹംസ അബൂബക്കര്‍. ഭാര്യ: സീനത്ത്. മക്കള്‍: മുഹമ്മദ് ഇജാസ്, ഹസ്ന, അദ്നാന്‍. സഹോദരങ്ങള്‍: യാഹൂട്ടി, മുഹമ്മദ്, മുസ്തഫ, ആയിഷ, മൈമൂന, സല്‍മത്ത്. മയ്യിത്ത് ബനിയാസ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും. മഞ്ഞപ്ര സ്വദേശിനി ഷിന്റ പത്രോസാണ് ടോമിയുടെ ഭാര്യ. മൃതദേഹം ഷാര്‍ജയില്‍ മറവ് ചെയ്യും.
---- facebook comment plugin here -----