Covid19
ഓച്ചിറ സ്വദേശി കൊവിഡ് ബാധിച്ച് സഊദിയില്‍ മരിച്ചു

ദമാം | സഊദിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ ഓച്ചിറ സ്വദേശി മരിച്ചു.ഓച്ചിറ പ്രയാര്‍ നോര്‍ത്ത് കൊലശ്ശേരി പടിഞ്ഞാറത്തറയില്‍ ജലാലുദ്ധീന്‍- റുഖിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ സലാം (44) ആണ് മരിച്ചത്.
കൊവിഡ് ബാധിതനായി റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന വിവരം വീട്ടുകാരാണ് റിയാദിലുള്ള ബന്ധുക്കളെ അറിയിച്ചത്. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ ശിഹാബ് കൊട്ടുകാടും,ഡൊമിനിക്കും നടത്തിയ അന്വേഷണത്തിലാണ് മെയ് മാസം 17 ന് റിയാദിലെ സുലൈമാന്‍ അല്‍ ഹബീബ് ആശുപത്രില്‍ കണ്ടെത്തിയത്.
പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ഇരുവൃക്കകളുടെയും പ്രവര്‍ത്തങ്ങളെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു
ഭാര്യ : ഷംന , മക്കള്‍ :സഹല്‍ , മുഹമ്മദ് സിനാന്‍ , സഹോദരങ്ങള്‍ :ഷാജി , റഷീദ് (ജിസാന്‍ ),സലിം (ത്വാഇഫ്),ശിഹാബ് (അബഹ)
കൊവിഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കം നടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് അറിയിച്ചു