Connect with us

Kerala

പട്ടാമ്പിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരു മരണം

Published

|

Last Updated

പട്ടാമ്പി/പാലക്കാട്  |തിരുമിറ്റക്കോട് വാവനൂരില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര പളളിക്കല്‍ സ്വദേശി വിന്‍സെന്റ് ആണ് മരിച്ചത്. ക്രഷര്‍ യൂണിറ്റ് ഓഫീസിന്റെ വാര്‍പ്പിനിടെ ഇന്നു രാവിലെ 10.30 ഓടെയായിരുന്നു അപകടം

 വാവനൂര്‍ ചക്ലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂണിറ്റിന് ഓഫീസിനായി പുതിയ കെട്ടിടം നിര്‍മാണ ഘട്ടത്തിലായിരുന്നു. കെട്ടിടത്തിന്റെ വാര്‍പ്പ് പണികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തിന് മുകളില്‍ നിരവധി തൊഴിലാളികള്‍ ഉണ്ടായിരുന്നു. താഴെയായിരുന്നു നെയ്യാറ്റിന്‍കര വിന്‍സെന്റ് നിന്നിരുന്നത്. കെട്ടിടം തകര്‍ന്നു വീണതോടെ ഇദ്ദേഹം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ഒരു മണിക്കൂര്‍ നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വിന്‍സെന്റിനെ രക്ഷിക്കാനായില്ല. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Latest