Educational News
വെഫി പി എസ് സി മാതൃക പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

കോഴിക്കോട് | എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിസ്ഡം എജ്യുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) ഈ മാസം 21 ന് സംഘടിപ്പിച്ച പി എസ് സി മൂന്നാം ഘട്ട മാതൃകാ പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തി.
പി എസ് സി എസ് ഐ, എൽ ഡി സി തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള വെഫിയുടെ ഓൺലൈൻ പരിശീലന പദ്ധതിയായ “ഹൈ ക്യൂ” വിന്റെ ഭാഗമായാണ് പരീക്ഷ സംഘടിപ്പിച്ചത്. സത്താർ ഏറനാട്, ഹാഷിർ എച്ച് കൊല്ലം, യാസിർ തിരൂരങ്ങാടി എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. നൂറ് കണക്കിന് വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്.
പി എസ് സി പരീശീലനത്തിനായി വാട്ട്സ് ആപ്പ് , ടെലഗ്രാം എന്നിവയിലൂടെ വിവിധ പഠന കൂട്ടായ്മകൾ വെഫിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. നാലാം ഘട്ട പരിശീലനം മെയ് 29 ന് ആരംഭിക്കും. നാലാമത് മാതൃകാ പരീക്ഷ ജൂൺ 13 ന് നടക്കും. https://quest.wefionline.com എന്ന വെബ് സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.