Covid19
ബെവ് ക്യൂ ആപ്പ് വൈകുന്നത് ഗൂഗളിന്റെ അനുമതി ലഭിക്കാത്തതിനാല്‍: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം | മദ്യം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പ് വൈകുന്നത് ഗൂഗിളിന്റെ അനുമതി കിട്ടാന്‍ വൈകുന്നതിനാലാണെന്നും ഇത് ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും എക്‌സൈസ്മന്ത്രി ടി പി രാമകൃഷ്ണന്‍. കൊവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് തിരക്ക് ഒഴിവാക്കാന്‍ സംവിധാനം ഒരുക്കും. അതിന് ശേഷം ഔട്ട്‌ലെറ്റുകള്‍ തുറക്കാമെന്നും മന്ത്രി പറഞ്ഞു. ആപ്പ് തയ്യാറാക്കിയ കമ്പനിയുടെ വീഴ്ച സംബന്ധിച്ച മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ മന്ത്രി തയ്യാറായില്ല.
മദ്യം വാങ്ങാന്‍ വെര്‍ച്ച്വല്‍ ക്യൂ ആപ്പായ “ബെവ്ക്യൂ” തയ്യാറാക്കുന്ന കമ്പനി സെക്യൂരിറ്റി ടെസ്റ്റില്‍ തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്നു. സെക്യൂരിറ്റി ലോഡ് ടെസ്റ്റിങ്ങുകള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ മാത്രമേ പ്ലേ സ്റ്റോറില്‍ ആപ്പ് സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഡാറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച പത്ത് നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനിയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.