Connect with us

Covid19

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയില്‍ ഇളവ്; നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണം വേണ്ട

Published

|

Last Updated

ബെംഗളൂരു |  കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്ത് തന്നെ മികച്ച് നില്‍ക്കുന്ന കേരളത്തിനോടുള്ള സമീപനം കര്‍ണാടക വലിയ തോതില്‍ മാറ്റുന്നു. ഇനി മുതല്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയില്‍ എത്തുന്നവര്‍ക്ക് നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണം ഉണ്ടാകില്ല. 14 ദിവസം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. എന്നാല്‍ കൊവിഡ് രൂക്ഷമായ മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധിത സര്‍ക്കാര്‍ നിരീക്ഷണം തുടരും.

നേരത്തെ മുംബൈ, തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ഈ മാസം അവസാനവരെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയതായി കര്‍ണാടക അറിയിച്ചു. എന്നാല്‍ കേരളത്തിലുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് വരുന്നതിന് ഒരു വിലക്കുമില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നു.

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ കാസര്‍കോട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതിര്‍ത്തി വഴിയുള്ള പ്രവേശനംവരെ കര്‍ണാടക തടഞ്ഞിരുന്നു. അതിര്‍ത്തികളെല്ലാം അടച്ചതിനാല്‍ മംഗലാപുരത്തേക്കും മറ്റും ചികിത്സക്ക് പോലും പോകാന്‍ പറ്റാാതെ നിരവധി പേരാണ് കാസര്‍കോട് ജില്ലയില്‍ മരിച്ചത്. എന്നാല്‍ കാസര്‍കോട് ജില്ലയിലെ കൊവിഡ് പ്രതിരോധം വിജയിക്കുകയും കര്‍ണാടകയില്‍ രോഗബാധ വര്‍ധിക്കുകയും ചെയ്തതോടെ നിലപാട് അയയുകയായിരുന്നു.

 

 

Latest