Covid19
ലോകത്ത് 24 മണിക്കുറിനിടെ ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകളും 5000 മരണവും

വാഷിംഗ്ടണ്‍ | ലോകാര്ഗ്യ സംഘടന മാഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 ലോകരാജ്യങ്ങളെ ഉഴുതുമറിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ വ്യാപനത്തിന് ഒരു കുറവുമില്ല. ലോകത്തെ വലിയതും സാമ്പത്തിക ശക്തികളുമായ രാജ്യങ്ങളെല്ലാം കൊവിഡിന്റെ പൂര്‍ണ പിടിയിലാണ്. വെള്ളിയാഴ്ച മാത്രം ലോകമാകമാനം 5000ത്തിലധികംപേരാണ് മരിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതിനകം ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 53 ലക്ഷമായി ഉയര്‍ന്നു. കോവിഡ് ബാധിതരായി മരിച്ചത് 3.39 ലക്ഷം പേരാണ്. 21.58 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 28.02 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,583 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 27.58 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 24,197 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 1293 പേര്‍ മരണപ്പെടുകയും ചെയ്തു. യു എസ്സില്‍ 16.45 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ 97,647 ആയി. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം വെള്ളിയാഴ്ച രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 966 പേര്‍. സ്‌പെയിനില്‍ 688 മരണങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായി.
യു എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം ബ്രസീലാണ്. ബ്രസീലില്‍ 3.31ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. 3.31 ലക്ഷം ആണ് റഷ്യയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള പത്ത് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ റഷ്യയില്‍ മരണ നിരക്ക് വളരെ കുറവാണ്. 3249 പേരാണ് റഷ്യയില്‍ കോവിഡ് ബാധിതരായി മരിച്ചത്.
ലോകരാഷ്ട്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നതോടെ വൈറസിന്റെ രണ്ടാംവരവ് ഉണ്ടാകാമെന്ന ഭീതിയിലാണ് ലോകോരോഗ്യസംഘടന. ചില രാജ്യങ്ങളില്‍ ഇതിനകം വൈറസ് ബാധ വര്‍ധിച്ചിട്ടുമുണ്ട്.
റഷ്യയില്‍ 3.26 ലക്ഷം രോഗികളും 3240 മരണവുമാണുണ്ടായത്. സ്‌പെയിന്‍ 2.81ലക്ഷം പേര്‍ക്ക് രോഗം സ്ഥരീകരിച്ചപ്പോള്‍ 28,628 മരണമുണ്ടായി. ബ്രിട്ടനില്‍ 2,54 ലക്ഷം രോഗികളും 36,393 മരണവും ഇറ്റലിയില്‍ 2.29 ലക്ഷം കേസുകളും 32,616 മരണവും ഫ്രാന്‍സില്‍ 1.82 ലക്ഷം കേസുകളും 28289 മരണവുമുണ്ടായി.